Tuesday, January 25, 2022
HomeNewsfeedകെട്ടിട നിര്‍മാണ സാമഗ്രികളില്‍ ഒളിപ്പിച്ച് സൗദിയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം

കെട്ടിട നിര്‍മാണ സാമഗ്രികളില്‍ ഒളിപ്പിച്ച് സൗദിയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം

റിയാദ്: സൗദി അറേബ്യയിലേക്ക് (Saudi Arabia) കടത്താന്‍ ശ്രമിച്ച വന്‍ ലഹരി മരുന്ന് (Narcotic pills) ശേഖരം അധികൃതര്‍ പിടികൂടി. ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് വഴി കൊണ്ടുവന്ന 8,88,000 ക്യാപ്റ്റഗണ്‍ ഗുളികകളാണ് (Captagon pills) സൗദി സക്കാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോരിറ്റി പിടിച്ചെടുത്തത്.

കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന പേസ്റ്റ് രൂപത്തിലുള്ള വസ്തുവിന്റെ ബാരലുകളില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. തുറമുഖത്ത് നടത്തിയ സുരക്ഷാ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ രാജ്യത്തിന്റെ അതിര്‍ത്തി പോയിന്റുകളില്‍ അധികൃതര്‍ ഇപ്പോള്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അടുത്തിടെ ജിസാന്‍, നജ്‌റാന്‍, അസീര്‍ എന്നിവിടങ്ങളില്‍ നിന്ന് 352 കിലോഗ്രാം ഹാഷിഷും 54,368 കിലോഗ്രാം ഖാത്തും പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ 63 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 30 പേര്‍ സൗദി സ്വദേശികളും 23 പേര്‍ യെമന്‍ സ്വദേശികളും 10 പേര്‍ എത്യോപ്യക്കാരുമാണെന്ന് അതിര്‍ത്തി സുരക്ഷാ വക്താവ് ലഫ്. കേണല്‍ മിസ്ഫര്‍ അല്‍ ഖുറൈനി പറഞ്ഞു.

 

Most Popular