സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്കയച്ചു

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ്, തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ എന്നിവരുടെ മൃതദേഹം നാട്ടിലേക്കു അയച്ചു.നജ്റാന്‍ കിംഗ് ഖാലിദ് ആശുപതിയിലെ നഴ്‌സുമാര്‍ ആയിരുന്നു ഷിന്‍സി ഫിലിപ്പും അശ്വതി വിജയനും.

കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത് . സൗദിയിലെ യദുമയ്ക്കടുത്തു വെച്ചാണ് അപകടം നടന്നത്.അപകട സ്ഥലത്തു വെച്ച്‌ തന്നെ രണ്ടുപേരും മരണപ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം നടന്നത്. നജ്റാനില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ യദുമക്കടുത്തു വെച്ചാണ് അപകടം നടന്നത്.അപകട സ്ഥലത്തു വെച്ച്‌ തന്നെ രണ്ടുപേരും മരണപെട്ടു.

പ്രതിഭ സാംസ്‌കാരിക വേദി നജ്റാന്‍ കേന്ദ്ര കമ്മിറ്റി റിലീഫ് കണ്‍വീനറും, ജിദ്ദ ഇന്ത്യന്‍ കോണ്‍സിലേറ്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ മെമ്ബറുമായ അനില്‍ രാമചന്ദ്രന്‍, പ്രതിഭ ഖലാദിയ യൂണിറ്റ് മെമ്ബറും, ജിദ്ദ ഇന്ത്യന്‍ കോണ്‍സിലേറ്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ മെമ്ബറുമായ അബ്ദുള്‍ ഗഫൂര്‍, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ വിഭാഗം കോണ്‍സുല്‍ ഡോക്ടര്‍ ആലീം ശര്‍മ, കോണ്‍സുലേറ്റ് ട്രാന്‍സുലേറ്റര്‍ ആസിം അന്‍സാരി എന്നിവരുടെ കൂട്ടായ ശ്രമഫലമാണ് നജ്റാന്റെ ചരിത്രത്തില്‍ ആദ്യമായി ഇത്രയും പെട്ടന്ന് മൃതദേഹങ്ങള്‍
നാട്ടിലേക്കു കയറ്റി വിടാന്‍ സാധിച്ചത്.