സൗദിയില്‍ കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു

saudi corona cases increase

റിയാദ്: സൗദി അറേബ്യയില്‍ കൊറോമ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപോര്‍ട്ട്. ഇന്നു മാത്രം 364 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്.

പുതിയ കണക്കുകള്‍ പ്രകാരം സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 47 ആയി. ചികിത്സയില്‍ ഉണ്ടായിരുന്ന 19 രോഗികള്‍ ഇന്നലെയും ഇന്നുമായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 685 ആയി ഉയര്‍ന്നു. 3651 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത കടുത്ത നിയന്ത്രണങ്ങള്‍ തുടരുമ്പോഴും രോഗികളുടെ എണ്ണത്തില്‍ കുറവില്ല. വിവിധ മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ചു പൊതു സുരക്ഷയും ചികിത്സാ സൗകര്യവും കുറ്റമറ്റതാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

saudi corona cases increase