കൊറോണ: സൗദിയില്‍ അഞ്ച് മരണം കൂടി; കുവൈത്തില്‍ രോഗംബാധിച്ചത് 223 ഇന്ത്യക്കാര്‍ക്ക്

saudi corona death

റിയാദ്: സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇന്ന് പുതിയ അഞ്ച് മരണങ്ങളും 15 കോവിഡ് കേസുകളും ഉണ്ടായതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 34 ആയി. ഇതുവരെ ആകെ രോഗബാധിതരുടെ എണ്ണം 2385 ആണ്. അഞ്ച് മരണങ്ങളില്‍ ഒന്ന് റിയാദിലാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇന്ന് 68 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. 488 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്. ഇന്ന് രാവിലെ 191 കേസുകളും ഇന്നലെ 140 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാക്കിയുള്ള കേസുകളാണ് ഇന്ന് വൈകുന്നേരം ആരോഗ്യ മന്ത്രാലയം അറിയിച്ചത്. അസുഖ ബാധിതരില്‍ 47 ശതമാനം സ്വദേശികളും 53 ശതമാനം പ്രവാസികളുമാണ്.

കുവൈത്തില്‍ 77 കോവിഡ് കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 556 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ ഇന്ത്യന്‍ പ്രവാസികളാണ്. ഇതോടെ കോവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 225 ആയി