റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഞായറാഴ്ചയിലെ കണക്ക് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടപ്പോള്‍ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 101914 ആയി. 24 മണിക്കൂറിനുള്ളില്‍ 3045 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
36 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണ സംഖ്യ 712 ആയി. പുതുതായി രോഗവിമുക്തി നേടിയത് 1026 പേര്‍ മാത്രമാണ്. ആകെ രോഗമുക്തരുടെ എണ്ണം 72817 ആയി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 28385 ആയി ഉയര്‍ന്നു. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണവും ഉയര്‍ന്നു.