റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 985 പേര്‍ക്ക്. രോഗബാധിതരില്‍ 661 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 10 പേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 4,02,142 പേര്‍ക്കാണ്. ഇതില്‍ 3,86,102 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6791 ആയി. 9,249 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു.