Friday, October 7, 2022
HomeNewsfeedസൗദിയില്‍ ഇന്ന് പുതിയ കോവിഡ് കേസുകള്‍ 609; 1651 പേര്‍ രോഗമുക്തി നേടി

സൗദിയില്‍ ഇന്ന് പുതിയ കോവിഡ് കേസുകള്‍ 609; 1651 പേര്‍ രോഗമുക്തി നേടി

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 609 പേര്‍ക്ക്. രോഗബാധിതരില്‍ 1,651 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 11 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 5,37,983 പേര്‍ക്കാണ്. ഇതില്‍ 5,22,009 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 8,399 ആയി. 7,575 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. റിയാദിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപോര്‍ട്ട് ചെയ്തത്. 181 പേര്‍ക്കാണ് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.

 

Most Popular