Friday, September 30, 2022
HomeNewsfeedസൗദിയില്‍ ഇന്ന് 12 കോവിഡ് മരണം; കൂടുതല്‍ രോഗികള്‍ മക്കയില്‍

സൗദിയില്‍ ഇന്ന് 12 കോവിഡ് മരണം; കൂടുതല്‍ രോഗികള്‍ മക്കയില്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,289 പേര്‍ക്ക്. രോഗബാധിതരില്‍ 1,299 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 12 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 5,23,397 പേര്‍ക്കാണ്. ഇതില്‍ 5,03,827 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 8,212 ആയി. 11,358 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. മക്കയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപോര്‍ട്ട് ചെയ്തത്. 260 പേര്‍ക്കാണ് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.
ALSO WATCH

 

Most Popular