Friday, October 7, 2022
HomeGulfSaudi Arabiaസൗദിയില്‍ ഒറ്റ ദിവസം സുഖം പ്രാപിച്ചവര്‍ 2520 പേര്‍; ഇന്നും മരണം 9

സൗദിയില്‍ ഒറ്റ ദിവസം സുഖം പ്രാപിച്ചവര്‍ 2520 പേര്‍; ഇന്നും മരണം 9

ഷക്കീബ് കൊളക്കാടന്‍

റിയാദ്: ദിനംപ്രതി വര്‍ധിച്ചു വരുന്ന രോഗമുക്തരുടെ എണ്ണം സൗദി ആരോഗ്യ മന്ത്രാലയത്തിന് ആശ്വസം പകരുന്നു. 24 മണിക്കൂറിനുള്ളില്‍ സുഖം പ്രാപിച്ചത് 2520 പേര്‍. ചൊവ്വാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത് 1911 പേര്‍ക്കാണ്. രോഗബാധിതരുടെ എണ്ണം രോഗം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കുറഞ്ഞു വരുന്നത് ആശ്വാസകരമാണ്.

സൗദിയില്‍ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 42,925 ആണ്. ഇതില്‍ 15,257 പേര്‍ക്ക് രോഗം ഭേദമായി. ഇപ്പോള്‍ ചികിത്സയിലുള്ളത് 27,404 പേരാണ്. ചൊവ്വാഴ്ചയും 9 പേരാണ് മരണപ്പെട്ടത്. രണ്ടു സൗദികളും ബാക്കി വിദേശികളുമാണ്. നാല് പേര്‍ വീതം മക്ക, ജിദ്ദ എന്നിവിടങ്ങളിലും ഒരാള്‍ വാദി ദവാസിറിലുമാണ് മരിച്ചത്. 26നും 64നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍ എന്നും ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു.

പുതുതായി രോഗം ബാധിച്ചവര്‍ ഇപ്രകാരമാണ്: റിയാദ് 443, മക്ക 407, ജിദ്ദ 306, മദീന 176, ഹൊഫൂഫ് 91, ദമ്മാം 78, ഖോബാര്‍ 74, മജ്മ 57, ഹദ്ദ 42, ജുബൈല്‍ 33, തബൂക് 27, ദഹ്‌റാന്‍ 18, ഖതീഫ് 17, തായിഫ് 16, ഹായില്‍ 16, അല്‍ഖര്‍ജ് 10.

സൗദി അറേബ്യയില്‍ റമദാന്‍ പ്രമാണിച്ച് നല്‍കിയിരുന്ന ലോക്ക് ഡൗണ്‍ ഇളവുകള്‍ ബുധനാഴ്ച അവസാനിക്കുകയാണ്. സാമൂഹ്യ വ്യാപനം സംശയിക്കുന്നതിനാല്‍ ഇളവുകള്‍ നല്‍കിയത് നീട്ടാതിരിക്കാനാണ് സാധ്യത എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

Most Popular