സൗദിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

moderna covid vaccine

റിയാദ്: സൗദിയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ പ്രഖ്യാപിച്ചു. ഫൈസര്‍ കമ്പനിയാണ് സൗദിയില്‍ വാക്സിന്‍ നല്‍കുന്നത്. നവംബര്‍ 24ന് ഇത് സംബന്ധിച്ച അപേക്ഷ കമ്പനി സൗദി ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് അനുമതി നല്‍കിയത്. ഇതോടെ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കും.

സ്വദേശികളും വിദേശികളും അടക്കം സൗദിയില്‍ എല്ലാവര്‍ക്കും കൊറോണ വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാക്സിന്‍ ലഭിക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളില്‍ ഒന്നാകും സൗദി അറേബ്യ. പതിനാറു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു മാത്രമാണ് കൊറോണ വാക്സിന്‍ നല്‍കുകയെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു.