ഇന്നു മുതല്‍ ജിദ്ദയിലും കര്‍ഫ്യൂ മൂന്നുമണി മുതല്‍

saudi curfew extended

റിയാദ്: സൗദി അറേബ്യയിലെ കര്‍ഫ്യൂ ദീര്‍ഘിപ്പിച്ച നടപടി കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പ്രധാന നഗരങ്ങളായ റിയാദ്, മക്ക, മദീന നഗരങ്ങളില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ച നടപടി ജിദ്ദ ഗവര്‍ണറേറ്റിനും ബാധകമാക്കി. ഇന്ന് മുതല്‍ കര്‍ഫ്യൂ മൂന്ന് മണി മുതല്‍ ആരംഭിക്കും.

ഈ സമയം മുതല്‍ നഗരത്തിലേക്ക് ആര്‍ക്കും പ്രവേശനമോ പുറത്ത് പോകാനോ പാടില്ല. നിലവില്‍ വൈകുന്നേരം 7 മുതല്‍ രാവിലെ ആറു മണി വരെയുള്ള കര്‍ഫ്യൂ ആണ് ജിദ്ദയിലും നീട്ടിയത്. ഇതോടെ വൈകീട്ട് മൂന്ന് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ പുറത്തിറങ്ങാനും പാടില്ല. നേരത്തെ കര്‍ഫ്യൂവില്‍ നല്‍കിയ ഇളവ് പഴയതു പോലെ തുടരും.