Thursday, December 2, 2021
HomeGulfSaudi Arabiaസൗദിയില്‍ ഹറമൈന്‍ ട്രെയിന്‍ ടിക്കറ്റുകളുടെ വില്‍പ്പന തിങ്കളാഴ്ച്ച ആരംഭിക്കും

സൗദിയില്‍ ഹറമൈന്‍ ട്രെയിന്‍ ടിക്കറ്റുകളുടെ വില്‍പ്പന തിങ്കളാഴ്ച്ച ആരംഭിക്കും

റിയാദ്: സൗദിയില്‍ ഹറമൈന്‍ ട്രെയിന്‍ ടിക്കറ്റുകളുടെ വില്‍പ്പന തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മക്ക-മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ഈ മാസം 31ന് ആണ് പുരനാരരംഭിക്കുന്നത്. ഓണ്‍ലൈന്‍ വഴിയായിരിക്കും ടിക്കറ്റ് വില്‍പ്പന. മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ ജിദ്ദ വിമാനത്താവളത്തിലും കിങ് അബ്ദുല്ല എക്കോണമിക് സിറ്റിയിലുമാണ് സ്‌റ്റേഷനുകളുള്ളത്.

അഗ്നിബാധയില്‍ കേടുപാടുകള്‍ സംഭവിച്ച ജിദ്ദ സുലൈമാനിയ സ്റ്റേഷന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജിദ്ദ വിമാനത്താവളത്തിലെ സ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരിക്കും സര്‍വീസ്. സുലൈമാനിയ സ്റ്റേഷന്റെ പണി ഹജ്ജിന് മുമ്പായി പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍വീസ് പുര്‍ണ തോതില്‍ ആകുന്നതോടെ ദിനംപ്രതി 54 സര്‍വീസുകള്‍ നടത്താനാവുമെന്നാണ് പ്രതീക്ഷ.
ALSO WATCH

Most Popular