Friday, January 28, 2022
HomeNewsfeedസൗദിയില്‍ ഹോട്ടലുകളിലും റസറ്റൊറന്റുകളിലും കൂടുതല്‍ നിയന്ത്രണം

സൗദിയില്‍ ഹോട്ടലുകളിലും റസറ്റൊറന്റുകളിലും കൂടുതല്‍ നിയന്ത്രണം

ജിദ്ദ: സൗദിയിലെ ഹോട്ടലുകളിലും റസ്‌റ്റൊറന്റുകളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ആരോഗ്യവകുപ്പ്. നിലവിലെ സാഹചര്യത്തില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനു തടസമില്ല. എന്നാല്‍ ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം പാലിച്ചിരിക്കണം. സ്ഥലസൗകര്യമില്ലാത്ത ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസിന് മാത്രമേ അനുമതിയുണ്ടാവുകയുള്ളൂ.

ഒരു കുടുംബത്തിലുള്ളവര്‍ക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം. പക്ഷേ പത്തിലധികം ആളുകള്‍ ഉണ്ടാവരുത് എന്നും നിര്‍ദേശമുണ്ട്. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളില്‍ ജീവനക്കാര്‍ അകലം പാലിക്കണം. അകത്തേക്കും പുറത്തേക്കുമുള്ള കാവടങ്ങള്‍, വാഷ് റൂം എന്നിവിടങ്ങളിലും ആള്‍ക്കൂട്ടം പാടില്ല.

തവക്കല്‍നാ ഇമ്യൂണ്‍ സ്റ്റാറ്റസ് നോക്കി ബാര്‍കോഡ് റീഡ് ചെയ്തുമാത്രമേ ഉള്ളിലേക്ക് ആളുകളെ പ്രവേശിപ്പിക്കാവൂ. ചെറിയ റസ്റ്ററന്റുകളില്‍ ബാര്‍കോഡ് നോക്കേണ്ടതില്ല.

Most Popular