റിയാദ്: സൗദിയില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കിവരുന്ന ഹെല്‍ത്ത് പാസ്പോര്‍ട്ട്, അന്താരാഷ്ട്ര യാത്രക്ക് നിര്‍ബന്ധമുള്ളതല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ചില രാജ്യങ്ങള്‍ വാക്സിനേഷന്‍ പോലുള്ള സാഹചര്യങ്ങളില്‍ ഇത് ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ന് 97 പുതിയ കേസുകളും 171 രോഗമുക്തിയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് ഇന്ന് നാല് പേര്‍ മാത്രമേ മരിച്ചിട്ടുള്ളുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.