Thursday, June 30, 2022
HomeGulfSaudi Arabiaസൗദിയില്‍ വീട് തകര്‍ന്ന് വീണ് മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു

സൗദിയില്‍ വീട് തകര്‍ന്ന് വീണ് മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ അതീഖയില്‍ വീട് തകര്‍ന്ന് വീണ് മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30നാണ് സംഭവം. പാലക്കാട് എലുമ്പിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47) ആണ് മരിച്ച മലയാളി. രണ്ടാമത്തെയാള്‍ തമിഴ്നാട് സ്വദേശിയാണ്.

home collapsed saudi1

അതീഖ പച്ചക്കറി മാര്‍ക്കറ്റിന് സമീപം മണ്‍ കട്ട കൊണ്ട് നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നത്. പരിക്കേറ്റവരെ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം ലഭിച്ചയുടനെ സിവില്‍ ഡിഫന്‍സ്, പോലിസ്, റെഡ് ക്രസന്റ് വിഭാഗങ്ങള്‍ സംഭവസ്ഥലത്തെത്തുകയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തുടുക്കുകയുമായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ഹമ്മാദി അറിയിച്ചു.

രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച മുഹമ്മദിന്റെ അനന്തരനടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Most Popular