Sunday, January 23, 2022
HomeGulfSaudi Arabiaസൗദിയിലെ ജനവാസ മേഖല ലക്ഷ്യമിട്ട് ഹൂഥികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

സൗദിയിലെ ജനവാസ മേഖല ലക്ഷ്യമിട്ട് ഹൂഥികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

ദുബായ്: സൗദി അറേബ്യയിലേക്ക് യമനിലെ ഹൂഥി വിമതര്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു. സൗദിയിലെ ജനവാസമേഖലകള്‍ ലക്ഷ്യമിട്ടാണ് മിസൈല്‍ എത്തിയതെന്ന് സൗദി നേതൃത്വം നല്‍കുന്ന സഖ്യസേന വ്യക്തമാക്കി. ജൂണില്‍ സൗദിയുടെ തലസ്ഥാനമായ റിയാദിലേക്ക് ഹൂഥി വിമതരുടെ മിസൈല്‍ പതിച്ചിരുന്നു. ഇതിന് മറുപടിയായി സൗദി സഖ്യം ശക്തമായ വ്യോമാക്രമണം നടത്തി.

അതേസമയം, സൗദി സഖ്യം ഹൂഥികളുടെ കൈവശമുള്ള പ്രദേശത്തെ ഫാക്ടറിയില്‍ ഞായറാഴ്ച വ്യോമാക്രമണം നടത്തിയെന്നും ഇന്ധന ടാങ്കുകള്‍ തകര്‍ത്തെന്നും ഹൂഥികളുടെ അല്‍ മസിറാ ടിവി റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലേക്കുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആയുധം വഹിച്ച ഒരു ഡ്രോണും വ്യാഴാഴ്ചയാണ് തകര്‍ത്തതെന്ന് സഖ്യം അറിയിച്ചു.

Most Popular