Tuesday, September 27, 2022
HomeNewsfeedസൗദിയില്‍ ആഗസ്ത് 1 മുതല്‍ പുറത്തിറങ്ങണമെങ്കില്‍ വാക്‌സിനേഷന്‍ വേണ്ടിവരും

സൗദിയില്‍ ആഗസ്ത് 1 മുതല്‍ പുറത്തിറങ്ങണമെങ്കില്‍ വാക്‌സിനേഷന്‍ വേണ്ടിവരും

റിയാദ്: സൗദിയിലെ എല്ലാ മേഖലകളിലും ആഗസ്ത് 1 മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നു. പുറത്തിറങ്ങണമെങ്കില്‍ വാക്‌സിന്‍ നിര്‍ബന്ധമാവും വിധമാണ് നിയന്ത്രണങ്ങള്‍ വരുന്നത്.

പൊതുഗതാഗതം ഉപയോഗിക്കാനും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കാനും ആഗസ്ത് ഒന്നു (ദുല്‍ഹിജ്ജ 22) മുതല്‍ സൗദിയില്‍ കോവിഡ് വാക്സിനേഷന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
വ്യാപാര, സാംസ്‌കാരിക, വിനോദ, സ്പോര്‍ട്സ് സ്ഥാപനങ്ങളില്‍ പ്രവേശിക്കാനും സാംസ്‌കാരിക പരിപാടികളില്‍ സംബന്ധിക്കാനും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പൊതുഗതാഗതം ഉപയോഗിക്കാനും സൗദി അറേബ്യ അംഗീകരിച്ച വാക്സിനേഷന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ആഗസ്ത് ഒന്നു മുതല്‍ എല്ലാ വിദേശികളും സ്വദേശികളും തവക്കല്‍നാ ആപ്ലിക്കേഷന്‍ ഉപയോഗിക്കല്‍ നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കൈകള്‍ നിരന്തരമായി ശുചീകരിക്കലുമടക്കമുള്ള എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും എല്ലാവരും പാലിക്കണമെന്നും മന്ത്രാലം ഓര്‍മിപ്പിച്ചു.

Most Popular