റിയാദ്: സൗദിയില്‍ മലയാളി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ മീത്തലെ പൂക്കോം സ്വദേശി ശബ്നാസ് ആണ് മരിച്ചത്. 30 വയസ്സായിരുന്നു.
മദീനയിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ 3 മണിയോടെയിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നീട് അവസ്ഥ മോശമായതിനെ തുടര്‍ന്ന് അഞ്ചുദിവസമായി വെന്റിലേറ്ററിലായിരുന്നു.
ജനുവരി അഞ്ചിനായിരുന്നു ശബ്‍നാസിന്റെ വിവാഹം കഴിഞ്ഞത്. തുടര്‍ന്ന് മാര്‍ച്ച് 10 നാണ് അദ്ദേഹം സൗദിയിലേക്ക് തിരിച്ചുപോയത്. ദിവസങ്ങളായി പനിയാണെന്നുള്ള വിവരം വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അവിടെ തന്നെ സംസ്കാരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
പാനൂര്‍ നഗരസഭയില്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന് ഷബ്നാസ്. ഷഹനാസ് ആണ് ഭാര്യ.