Thursday, December 2, 2021
HomeNewsfeedനാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുകയായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു

നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുകയായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചുനങ്ങാട് മനക്കല്‍പടി പുത്തന്‍പുരക്കല്‍ വീട്ടില്‍ സനീഷ് പി (38) ആണ് മരിച്ചത്. ഈ മാസം 22ന് നാട്ടിലേയ്ക്ക് മടങ്ങാന്‍ മടങ്ങാന്‍ ടിക്കറ്റ് എടുത്തു കാത്തിരിക്കവേയാണ് അന്ത്യം. നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ സനാഇയ്യ യൂണിറ്റ് അംഗമായിരുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി, അല്‍ഹസ്സയില്‍ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സനീഷ്. ചൊവ്വാഴ്ച്ച വൈകുന്നേരം റൂമിലെത്തിയ സഹപ്രവര്‍ത്തകരാണ് നിലത്തു ബോധമില്ലാതെ കിടക്കുന്ന സനീഷിനെ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

രാമചന്ദ്രന്‍ – ഇന്ദിര ദമ്പതികളുടെ മകനാണ് സനീഷ്. ദൃശ്യ ആണ് ഭാര്യ. രണ്ടു കുട്ടികളുമുണ്ട്. സനീഷിന്റെ ആകസ്മിക നിര്യാണത്തില്‍ നവയുഗം സാംസ്‌കാരികവേദി അനുശോഷിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് നവയുഗം പ്രവര്‍ത്തകര്‍.
ALSO WATCH

Most Popular