റിയാദ്: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് സൗദി റീഎന്‍ട്രി കാലാവധി വീണ്ടും ദീര്‍ഘിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികളുടെ താമസ രേഖയായ ഇഖാമയുടെയും റീഎന്‍ട്രിയുടെയും സന്ദര്‍ശക വിസകളുടെയും കാലാവധി ജനുവരി 31വരെയാണ് ദീര്‍ഘിപ്പിച്ചത്.
സല്മാന് രാജാവിന്റെ ഉത്തരവ് പ്രകാരം സൗജന്യമായാണ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്. യാത്രാ വിലക്കുള്ള രാജ്യക്കാര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം.