Friday, October 7, 2022
HomeGulfSaudi Arabiaറീ എന്‍ട്രി വിസയില്‍ പോയി മടങ്ങി എത്തിയില്ലെങ്കില്‍ ആജീവനാന്ത വിലക്ക്

റീ എന്‍ട്രി വിസയില്‍ പോയി മടങ്ങി എത്തിയില്ലെങ്കില്‍ ആജീവനാന്ത വിലക്ക്

റിയാദ്: ഞായറാഴ്ച്ച മുതല്‍ നിലവില്‍ വന്ന സൗദിയിലെ തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രവാസികള്‍ക്ക്‌ കുരുക്കാകാന്‍ സാധ്യതയുള്ള വകുപ്പുകളും. റീ എന്‍ട്രി വിസയില്‍ (നാട്ടില്‍ പോയി വരാനുള്ള അനുമതി) രാജ്യംവിട്ട ശേഷം തിരിച്ചെത്തി തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് പുതിയ ഭേദഗതിയില്‍ വ്യക്തമാക്കുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ നാട്ടില്‍ കുടുങ്ങിയ ഒട്ടേറെ മലയാളികള്‍ക്കു പുതിയ നിയമം തിരിച്ചടിയാകുമെന്നാണ് ആശങ്ക. നാട്ടിലുള്ള സൗദി വിസക്കാരായ ഭൂരിഭാഗം പേരുടെയും റീ എന്‍ട്രി, ഇഖാമ, തൊഴില്‍ കരാര്‍ കാലാവധി തീര്‍ന്നു. യാത്രാ വിലക്കുള്ളതിനാല്‍ സൗദിയില്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടില്ല. ഇത്തരക്കാരുടെ ഇഖാമ, റീഎന്‍ട്രി കാലാവധി ഡിസംബര്‍ വരെ നീട്ടിയിരുന്നു. പിന്നീട് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും അതത് സ്‌പോണ്‍സര്‍ ഇടപെട്ട് കാലാവധി ദീര്‍ഘിപ്പിക്കുന്നുണ്ട്.

മെയ് 17 വരെയാണ് യാത്രാവിലക്ക് നീട്ടിയിരിക്കുന്നത്.
അതിനാല്‍ സ്‌പോണ്‍സര്‍ വഴി രേഖകള്‍ പുതുക്കാന്‍ ശ്രമിക്കുന്നത് ഉചിതമായിരിക്കും. അപേക്ഷ ലഭിച്ച് 10 ദിവസത്തിനകമാണ് റീ എന്‍ട്രി വിസ നല്‍കുക. ഒരു മാസത്തിനകം രാജ്യം വിട്ടിരിക്കണം. തൊഴില്‍കരാര്‍ കാലാവധി അവസാനിച്ചാല്‍ റീ എന്‍ട്രി വിസ ലഭിക്കില്ലെന്നും പുതിയ തൊഴില്‍ നിയമ ഭേദഗതിയിലുണ്ട്.

Most Popular