റിയാദ്: സൗദി അറേബ്യയില്‍ 1432 പേര് കോവിഡ് മുക്തരായി. 1372 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. 28 പേരാണ് ണരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 299914 ആയും ഉയര്‍ന്നു. 268385 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്.
തലസ്ഥാന നഗരമായ റിയാദില്‍ 45 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ റിയാദിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.