സൗദിയില്‍ നാല് കോവിഡ് മരണം കൂടി; ഇന്ന് 334 പേര്‍ക്ക് രോഗബാധ

Saudi Arabia to lift COVID travel restrictions

റിയാദ്: സൗദി അറേബ്യയില്‍ ബുധനാഴ്ച 334 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. നാല് പേര്‍ മരിച്ചു. 349 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതായും സൗദി അരോഗ്യ മന്ത്രാലയം അറിയിച്ചു.

നാല് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 6445 ആയി. 3,73,702 രോഗബാധിതരില്‍ 3,64,646 പേര്‍ രോഗമുക്തി നേടി. ഗുരതരാവസ്ഥയിലുള്ള 480 പേരടക്കം 2611 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

വിവിധ പ്രവിശ്യകളിലെ രോഗ ബാധ

റിയാദ്-169
കിഴക്കന്‍ പ്രവിശ്യ-62
മക്ക-42
ഉത്തര അതിര്‍ത്തി- 13
മദീന- 12
അല്‍ഖസീം- 10
അസീര്‍-ആറ്
അല്‍ബാഹ- അഞ്ച്
അല്‍ജൗഫ്- നാല്
ഹായില്‍-നാല്
നജ്റാന്‍- മൂന്ന്
ജിസാന്‍- രണ്ട്
തബൂക്ക്- രണ്ട്
ALSO WATCH