റിയാദ്: വാണിജ്യ കേന്ദ്രങ്ങളുടെ അകത്തോ പുറത്തോ ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന എല്ലാ പരിപാടികളും നിരോധിച്ചതായി സൗദി വാണിജ്യ മന്ത്രാലം വക്താവ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ഹുസൈന്‍. ഷോപ്പുകളുടെ ഉദ്ഘാടന ചടങ്ങ്, പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിങ് എന്നിവ പാടില്ല. വാണിജ്യ കേന്ദ്രങ്ങളിലേക്ക് സെലിബ്രിറ്റികളെയും മറ്റും ക്ഷണിക്കുന്നതും ജനങ്ങളെ ആകര്‍ഷിക്കുന്ന മല്‍സരങ്ങള്‍ നടത്തുന്നതും നിരോധിച്ചതായി അദ്ദേഹം വ്യക്തമാക്കി.