കൊറോണ വ്യാപനം സംബന്ധിച്ച് വ്യക്തത വരുന്നതുവരെ ഹജ്ജിന് ഒരുങ്ങരുതെന്ന് ലോക മുസ്ലിംകളോട് സൗദി

umra pilgrimage

റിയാദ്: കൊറോണ വൈറസ് വ്യാപനം ഏത് രീതിയില്‍ ആവുമെന്നറിയാതെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ നടത്തരുതെന്ന് സൗദി അറേബ്യ ലോക മുസ്ലിംകളോട് ആവശ്യപ്പെട്ടു. ഈ മാസം ആദ്യം കൊറോണ വ്യാപന ഭീതിമൂലം ഉംറ തീര്‍ത്ഥാടനം സൗദി റദ്ദാക്കിയിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നന്നായി 25 ലക്ഷത്തോളം മുസ്ലിംകളാണ് ഹജ്ജ് വേളയില്‍ മക്ക, മദീന നഗരങ്ങളില്‍ ഒത്തുകൂടുക. ഒരാഴ്ച് നീളുന്ന ചടങ്ങുകള്‍ ഈ വര്‍ഷം ജൂലൈയിലാണ് ആരംഭിക്കേണ്ടത്. സൗദിയുടെ പ്രധാന വരുമാന മാര്‍ഗം കൂടിയാണ് ഹജ്ജ്.

തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ സൗദി പൂര്‍ണ സജ്ജമാണെന്ന് ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബെന്റന്‍ പറഞ്ഞു. എന്നാല്‍, പകര്‍ച്ച വ്യാധിയുടെ കാര്യത്തില്‍ ഒരു വ്യക്തത വരുന്നതുവരെ എല്ലാ രാജ്യങ്ങളിലുമുള്ള മുസ്ലിം സഹോദരങ്ങള്‍ ഹജ്ജുമായി ബന്ധപ്പെട്ട കരാറുകളില്‍ ഏര്‍പ്പെടരുത്- അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്തൊന്നും ഹജ്ജ് തീര്‍ത്ഥാടനം റദ്ദാക്കിയ അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍, എബോള പോലുള്ള പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകരുടെ എണ്ണം കുറച്ചിരുന്നു.

മുമ്പത്തെ പകര്‍ച്ചവ്യാധികള്‍
പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നത് പലപ്പോഴും ഹജ്ജ് വേളകളെ ആശങ്കയിലാക്കിയിട്ടുണ്ട്.

രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴയ പകര്‍ച്ചവ്യാധി 632ല്‍ ആണ്. മലേറിയയാണ് അന്ന് ഭീഷണി ഉയര്‍ത്തിയത്. 1821ല്‍ ഉണ്ടായ കോളറ 20,000ഓളം തീര്‍ത്ഥാടകരുടെ ജീവനാണെടുത്തത്. 1865ല്‍ വീണ്ടും കോളറ പടര്‍ന്നു. ആ വര്‍ഷം 15,000 തീര്‍ത്ഥാടകര്‍ മരിക്കുകയും ലോകത്താകമാനം വ്യാപിക്കുകയും ചെയ്തിരുന്നു.

അടുത്ത കാലത്ത് മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിന്‍ഡ്രവും(മെര്‍സ്) സൗദി അറേബ്യയില്‍ ഭീഷണി സൃഷ്ടിച്ചിരുന്നു. എന്നാല്‍, 2012ലും 2013ലും ആരോഗ്യ രംഗത്ത് സൗദി കൂടുതല്‍ ശ്രദ്ധപതിപ്പിച്ചതിന് ശേഷം പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടില്ല.

1,500 പേര്‍ക്കാണ് സൗദിയില്‍ ഇതിനകം കൊറോണ ബാധിച്ചത്. 10 പേര്‍ മരിച്ചു.

Saudi tells Muslims to wait on Hajj plans amid coronavirus crisis