സൗദി സര്‍വകലാശാലകള്‍ക്കായി കോവിഡ് വാക്‌സിന്‍ സെന്ററുകള്‍ തുറക്കുന്നു

saudi

റിയാദ്: സൗദിയിലെ നിരവധി സര്‍വകലാശാലകളിലെ ഫാക്കല്‍റ്റി, അവരുടെ കുടുംബങ്ങള്‍, പൗരന്മാര്‍, താമസക്കാര്‍ എന്നിവര്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കുന്നു. അതോടൊപ്പം മുന്‍ഗണനകളും പ്രായപരിധിയിലും ആളുകള്‍ക്ക് വാക്‌സിനുകള്‍ നല്‍കും.

കിംഗ് സൗദ് യൂണിവേഴ്‌സിറ്റി, പ്രിന്‍സെസ് നോറഹ് ബിന്‍ത് അബ്ദുള്‍റഹ്മാന്‍ യൂണിവേഴ്‌സിറ്റി, ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, മജ്മഹ് യൂണിവേഴ്‌സിറ്റി, ബിഷാ യൂണിവേഴ്‌സിറ്റി, ഉം അല്‍ ഖുറാ യൂണിവേഴ്‌സിറ്റി, തയ്ഫ് യൂണിവേഴ്‌സിറ്റി, ഹെയ്ല്‍ യൂണിവേഴ്‌സിറ്റി, ജാസന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഹഫ്ര അല്‍-ബതിന്‍ എന്നിവടങ്ങളിലാണ് പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രങ്ങളാക്കുന്നത്. പുതിയ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മെഡിക്കല്‍ ടീമുകളെ നിയോഗിക്കുന്നതാണ്.