Thursday, December 2, 2021
HomeNewsfeedസൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത് പോയ ഇന്ത്യക്കാര്‍ക്ക് നേരിട്ട് മടങ്ങാം

സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത് പോയ ഇന്ത്യക്കാര്‍ക്ക് നേരിട്ട് മടങ്ങാം

റിയാദ്: നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന സൗദി പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത. സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്സിനെടുത്ത് ഇന്ത്യയടക്കമുള്ള പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് റീ എന്‍ട്രിയില്‍ പോയവര്‍ക്ക് നേരിട്ട് തിരിച്ചുവരാമെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ മറ്റുള്ളവരെപ്പോലെ 14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതില്ലെന്നും സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇക്കാര്യം ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഇങ്ങിനെ മടങ്ങിവരുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല.

ഇത് സംബന്ധിച്ച എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കുമയച്ച സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. സൗദിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തീകരിച്ചിരിക്കണം. മറ്റു കോവിഡ് വ്യാപന മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടിവരുമെന്നും സര്‍ക്കുലറിലുണ്ട്.

 

Most Popular