റിയാദ്: സൗദി അറേബ്യയില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ കുഴഞ്ഞുവീണ അധ്യാപിക മരിച്ചു. റിയാദിലെ ഒരു സെക്കന്‍ഡറി സ്കൂളില്‍ ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലാണ് അധ്യാപികയായ ശൈഖ അതീഖ് ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണത്.
റിയാദിലെ അല്‍ സിവൈദിയില് വ്യാഴാഴ്ചയാണ് സംഭവം. ക്ലാസ്മുറിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സ്കൂള്‍ മേധാവി മറ്റ് അധ്യാപകരുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ച് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍, ജീവന് രക്ഷിക്കാനായില്ല.
ഹൃദയാഘാതമായിരുന്നു മരണകാരണം. ആഗസ്ത് അവസാനത്തോടെയാണ് സൗദി അറേബ്യയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി നിര്‍ത്തിവച്ചിരുന്ന ക്ലാസ്മുറി പഠനവും പുനരാരംഭിച്ചിരുന്നു.