റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും കൊവിഡ് 19 മരണം റിപോര്‍ട്ട് ചെയ്തു. മക്കയിലാണ് 46കാരന്‍ മരണപ്പെട്ടതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ രണ്ടാമത്തെ മരണമാണ് റിപോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസവും മക്ക മേഖലയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഫ്ഗാന്‍ പൗരന്‍ കൊവിഡ് 19 രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. അതിനിടെ, രാജ്യത്ത് പുതുതായി 133 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 900 ആയി ഉയര്‍ന്നു. റിയാദ്(83), ദമ്മാം(13), ജിദ്ദ(10), മദീന(6), ഖത്തീഫ്(6), അല്‍കോബാര്‍(6), നജ്‌റാന്‍(5), അബഹ(2), അറാര്‍(2), ദഹ്‌റാന്‍(1), ജുബൈല്‍-1 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. കൊറോണ പ്രതിരോധത്തിനായി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് സൗദി. മക്ക, മദീന ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.