Saturday, January 22, 2022
HomeNewsfeedസൗദിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനങ്ങള്‍ ജനങ്ങള്‍ക്കരികിലേക്ക്

സൗദിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനങ്ങള്‍ ജനങ്ങള്‍ക്കരികിലേക്ക്

അബഹ: സൗദിയിലെ പ്രവാസി ഇന്ത്യാക്കാര്‍ക്ക് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനങ്ങള്‍ അരികിലേക്ക് എത്തിക്കുന്ന പദ്ധതിക്ക് തുടക്കം. ദക്ഷിണ സൗദിയിലെ അസീര്‍ മേഖലയിലാണ് ആദ്യം ഇത് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട് വിഭാഗം വൈസ് കോണ്‍സല്‍ ഹരിദാസ് ഖമീസ് മുശൈത്തിലെ പുറംകരാര്‍ ഏജന്‍സിയായ വിഎഫ്എസിന്റെ ഓഫീസ് സന്ദര്‍ച്ച് വിവിധ സേവനങ്ങള്‍ നല്‍കി.

വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ആരംഭിച്ച സേവനം സൗദിയുടെ അസീര്‍ പ്രവശ്യയില്‍ ഉള്‍പ്പെടുന്ന വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് പ്രയോജനപ്പെട്ടു. മുമ്പ് നിശ്ചയിച്ച പോലെ 30 പേര്‍ക്ക് ഓണ്‍ലൈനിലൂടെ അപ്പോയിന്റ്‌മെന്റ് നല്‍കിയെങ്കിലും, വിവിധ ആവശ്യങ്ങള്‍ക്കായുള്ള രേഖകള്‍ അറ്റസ്റ്റ് ചെയ്യുന്നതിന് കോണ്‍സുലറെ സമീപിച്ച 57 പേരുടെ രേഖകള്‍ അറ്റസ്റ്റ് ചെയ്തു നല്‍കി. മതിയായ യാത്രാരേഖകള്‍ ഇല്ലാത്തിതിന്റെ പേരില്‍ നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമാകാതെ പ്രയാസപ്പെട്ട 36 പേരുടെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷകളും സ്വീകരിച്ചു.

വൈസ് കോണ്‍സുല്‍ ഹരിദാസ്, കൗണ്‍സുലേറ്റ് ജീവകാരുണ്യവിഭാഗം അംഗങ്ങളായ അഷ്‌റഫ് കുറ്റിച്ചല്‍, ബിജു കെ. നായര്‍, സാമൂഹിക പ്രവര്‍ത്തകരായ റോയി മൂത്തേടം എന്നിവരടങ്ങുന്ന സംഘം അബഹ നാടുകടത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചു. അവിടെ 17 ഇന്ത്യാക്കാരാണ് മടക്കയാത്ര കാത്ത് തടവുകാരായി കഴിയുന്നത്.

Most Popular