റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച 7 വിദേശികള്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നാലു പേര് മക്കയിലും 3 പേര് ജിദ്ദയിലുമാണ് മരിച്ചത്. ഇതോടെ സൗദിയില്‍ കോവിഡ് മരണം 191 ആയതായി ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.
1645 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചതോടെ അകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28,656 ആയി. 12,006 ടെസ്റ്റുകള്‍ ആണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് നടന്നത്. മൂന്നര ലക്ഷത്തിലേറെ ടെസ്റ്റുകളാണ് സൗദി ആരോഗ്യ മന്ത്രാലയം ഇതുവരെ കോവിഡ് രോഗികളെ കണ്ടെത്താന്‍ നടത്തിയത്.
പുതിയ രോഗികളില്‍ 81 ശതമാനം പേര് വിദേശികളും 19 ശതമാനം സൗദികളുമാണ്. രാജ്യത്ത് രോഗമുക്തി നേടിയത് ഇതുവരെ 4476 പേരാണ്. വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന 23,989 പേരില്‍ 143 പേര് അതീവ ഗുരുതരാവസ്ഥയിലാണ്. പുതിയ രോഗികളുടെ പ്രവിശ്യ തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്. മദീന 152, മക്ക 287, ജിദ്ദ 261, റിയാദ് 131, ദമ്മാം 261, ഹൊഫൂഫ് 133, ഖോബാര്‍ 26, ബേഷ് 53, തായിഫ് 14, ഖത്തീഫ് 03, അല്‍ഖര്‍ജ് 04.