Saturday, May 21, 2022
HomeGulfSaudi Arabiaസൗദിയില്‍ ഏഴ് മരണം കൂടി; 1344 പുതിയ കോവിഡ് രോഗികള്‍

സൗദിയില്‍ ഏഴ് മരണം കൂടി; 1344 പുതിയ കോവിഡ് രോഗികള്‍

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് കാരണം ഇന്ന് ഏഴ് പേര്‍ കൂടി മരിച്ചു. പുതിയ രോഗികള്‍ 1,344 പേരാണ്. ഇതില്‍ 1,115 പേര്‍ പ്രവാസികളാണ്. ഇതോടെ ആകെ മരണ സംഖ്യ 169 ആയി. ആകെ രോഗികളുടെ എണ്ണം 24,097 ആയും ഉയര്‍ന്നു. 117 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 3555 പേര്‍ രോഗമുക്തി നേടി. ഇന്ന് 392 പേര്‍ക്കാണ് രോഗം സുഖപ്പെട്ടത്. ഏറ്റവും കൂടുതല്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്. ഇതില്‍ 290 പേര്‍ റിയാദിലാണ്.

റിയാദില്‍ കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. പരിശോധന വ്യാപകമാക്കിയതാണ് രോഗികള്‍ വര്‍ധിക്കാന്‍ കാരണം. രാജ്യത്ത് ഫീല്‍ഡ് സര്‍വേ പതിനഞ്ചാം ദിവസവും തുടരുകയാണ്. ജിദ്ദയില്‍ നാലു പേരും മക്കയില്‍ മൂന്നുപേരുമാണ് ഇന്ന് മരിച്ചത്. 46നും 75നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരെല്ലാം.

Seven more people died in Saudi Arabia due to the coronavirus today. There were 1,344 new patients.

Most Popular