റിയാദ്: സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്ന് ഏഴ് പേര്‍കൂടി കൂടി മരിച്ചു. ഇതോടെ മരണം 59 ആയി. 429 പേര്‍ക്ക് കൂടി ഇന്ന് രോഗം 19 സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 4462 ആയി ഉയര്‍ന്നു. ഇന്ന് 41 പേരാണ് രോഗമുക്തി നേടിയത്.
ഇന്ന് മക്കയില്‍ മൂന്ന് പേരും മദീനയില്‍ രണ്ട് പേരും ജിദ്ദയിലും ഹുഫൂഫിലും ഓരോരുത്തരുമാണ് മരിച്ചത്. റിയാദില്‍ മാത്രം ഇന്ന് 198 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം റിയാദില്‍ 1304 ആയി. മക്കയില്‍ 103, മദീനയില്‍ 73, ദമ്മാമില്‍ 10, ഖത്തീഫിലും തബൂക്കിലും മൂന്ന് പേര്‍ക്കും ഇന്ന് അസുഖം സ്ഥിരീകരിച്ചു.
കര്‍ഫ്യൂ സമയത്ത് മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയ പ്രവാസികളടക്കം നിരവധി പേര്‍ക്ക് പതിനായിരം റിയാല്‍ പിഴ ലഭിച്ചു.
Seven more corona deaths in saudi arabia