ഏഴ് പേര്‍ കൂടി സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചു: ആകെ രോഗബാധിതര്‍ 25000 കവിഞ്ഞു

seven covid death in saudi

ഷക്കീബ് കൊളക്കാടന്‍

റിയാദ്: കോവിഡ് 19 ബാധിച്ചു സൗദിയില്‍ ഏഴു പേര്‍ കൂടി ശനിയാഴ്ച മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 176 ആയി. 1,362 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. കോവിഡ് കേസുകള്‍ 25459 ഉം ആയി. നിലവില്‍ 21518 പേരാണ് ചികിത്സയിലുള്ളത്.

210 പേര്‍ക്കു കൂടി രോഗം സുഖം പ്രാപിച്ചു. 3765 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ആയത്.
സൗദിയില്‍ ഇത് വരെ 3,39,775 ടെസ്റ്റുകള്‍ നടത്തിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിയാദില്‍ പുതുതായി 161, മക്ക 244, മദീന 249, ജിദ്ദ 245, ജുബൈല്‍ 80, ഹൊഫൂഫ് 64, ദമ്മാം 126, അല്‍ഖോബാര്‍ 81 എണ്ണവും പുതിയതായി രോഗം സ്ഥിരീകരിച്ചു.

ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 91 ശതമാനവും വിദേശികളാണ്. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് കേസുകള്‍ കൂടുതലായി കണ്ടെത്തുന്നത്.
ഹൃദയ-കരള്‍-വൃക്ക രോഗങ്ങളുള്ളവരും, ഗര്‍ഭിണികളും, പ്രമേഹ രോഗികളും, 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ആളുകള്‍ കൂടുന്ന ഒരു സ്ഥലങ്ങളിലും പോകരുതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി മുന്നറിയിപ്പ് നല്‍കി.

Seven more covid death in Saudi. The total death toll in the country rose to 176.