റിയാദ്: സൗദിയില്‍ കൊറോണ ബാധിച്ച് ഇന്ന് ആറ് പേര്‍ കൂടി മരിച്ചു. 472 പേര്‍ക്കാണ് പുതുതായി അസുഖം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4934ഉം മരണം 65 ഉം ആയി.
ഇന്ന് 44 പേര്‍ക്ക് രോഗമുക്തി നേടി. 805 പേര്‍ക്കാണ് ആകെ രോഗം ഭേദമായത്. റിയാദിലും മക്കയിലും മദീനയിലുമാണ് ഇന്ന് രോഗികള്‍ വര്‍ധിച്ചത്. മദീനയിലാണ് ഇന്ന് മൂന്ന് മരണം. ഇതിലൊരാള്‍ ഇന്ത്യക്കാരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. ജിദ്ദ, മക്ക, ഖതീഫ് എന്നിവിടങ്ങളില്‍ ഓരോ മരണവും ഇന്ന് സ്ഥിരീകരിച്ചു.
six more corona deaths in saudi arabia