Tuesday, November 30, 2021
HomeNewsfeedഹജ്ജ് തീർത്ഥാടനത്തിന് സ്മാർട്ട് കാർഡ് നിർബന്ധം

ഹജ്ജ് തീർത്ഥാടനത്തിന് സ്മാർട്ട് കാർഡ് നിർബന്ധം

മക്ക: ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനത്തിന് ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് നിര്‍ബന്ധമാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം. ഈ ഡിജിറ്റല്‍ കാര്‍ഡ് ഇല്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ കഴിയില്ല. സ്മാര്‍ട്ട് കാര്‍ഡിനൊപ്പം ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റിന്റെ രേഖയും സൂക്ഷിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഹജ്ജ് പെര്‍മിറ്റ് സ്മാര്‍ട്ട് കാര്‍ഡുമായും തിരിച്ചറിയല്‍ കാര്‍ഡുമായും ഒത്തുനോക്കിയ ശേഷം മാത്രമേ തീര്‍ഥാടനത്തിന് പ്രവേശനം അനുവദിക്കൂ എന്ന് ഹജ്ജ് ഉംറ കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് അല്‍ മശാത്ത് അറിയിച്ചു.

അതേസമയം, ഹജ്ജിനുള്ള അപേക്ഷ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു. ഈ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയല്ലാതെ ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ഇതിന് പുറത്ത് ഏതെങ്കിലും ഏജന്‍സികളോ സ്ഥാപനങ്ങളോ ഈ സേവനം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണെന്നും വിശ്വാസികള്‍ അതില്‍ വഞ്ചിതരാവരുതെന്നും അദ്ദേഹം അറിയിച്ചു. ചില സ്ഥാപനങ്ങള്‍ ഫീസ് വാങ്ങി സ്വന്തം നിലയ്ക്ക് ഹജ്ജ് രജിസ്‌ട്രേഷന്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അബ്ശിര്‍ പ്ലാറ്റ്‌ഫോമിലെ ഹജ്ജ് പെര്‍മിറ്റ് മാത്രമേ ഇത്തവണ പരിഗണിക്കുകയുള്ളൂ. മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി ഹജ്ജ് പാക്കേജിന് ബുക്ക് ചെയ്ത് പണം അടച്ച ആളുകളുടെ വിവരങ്ങള്‍ സ്വമേധയാ അബ്ശിര്‍ പ്ലാറ്റ്‌ഫോമുമായും തിരിച്ചറിയല്‍ കാര്‍ഡുമായും ബന്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Most Popular