സാമൂഹിക പ്രവര്‍ത്തകന്‍ ആന്‍ഡ്രൂസ് വര്‍ഗീസ് റിയാദില്‍ നിര്യാതനായി

andrews varghese riyadh death

റിയാദ്: വര്‍ഷങ്ങളായി റിയാദില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ആലപ്പുഴ നെടുമുടി സ്വദേശി ആന്‍ഡ്രൂസ് വര്‍ഗീസ് റിയാദിലെ വസതിയില്‍ മരണപ്പെട്ടു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. റിയാദിലെ ഡാക് ഡിറ്റര്‍ജന്റ് കമ്പനിയില്‍ മാനേജര്‍ ആയിരുന്നു.

മുന്‍ കുട്ടനാട് എംഎല്‍എയും പ്രവാസി വ്യവസായിയുമായിരുന്ന തോമസ് ചാണ്ടിയുടെ അടുത്ത ബന്ധുവാണ്. വിന്‍സി ആന്‍ഡ്രൂസ് ആണ് ഭാര്യ. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. അനേക വര്‍ഷം ആന്‍ഡ്രൂസിന്റെ കുടുംബം റിയാദിലുണ്ടായിരുന്നു. കുടുംബം ഇപ്പോള്‍ കൊച്ചിയിലാണ് താമസം.