റിയാദ്: സൗദിയിലെ മുഴുവന്‍ റിക്രൂട്ട്മെന്റ് കമ്പനി ജീവനക്കാരും നിര്‍ബന്ധമായും കോവിഡ് വാക്സിന് സ്വീകരിക്കണമെന്ന് ഹ്യൂമന്‍ റിസോഴ്സ് ആന്റ് സോഷ്യല്‍ ഡവലപ്മെന്റ് മന്ത്രാലയം. മെയ് 13 മുതലാണ് ഇത് നടപ്പില്‍ വരിക. വീട്ടുജോലിക്കാതെ റിക്രൂട്ട് ചെയ്യുന്ന എല്ലാ റിക്രൂട്ട്മെന്റ് കമ്പനികളിലെയും ജീവനക്കാര്‍ക്ക് ഇത് ബാധകമാണ്.
മെയ് 13ന് മുമ്പ് വാക്സിനെടുക്കാത്ത ജീവനക്കാര്‍ എല്ലാ ആഴ്ച്ചയും കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമെന്ന് റിക്രൂട്ട്മെന്റ് ഓഫിസുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.