റിയാദ്: ഒന്നര മാസം മുമ്പ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് കുടുംബസമേതം സൗദിയിലെത്തിയ മലയാളി നിര്യാതനായി. പാലക്കാട് ചാലിശ്ശേരി കരക്കാട് സ്വദേശി വലിയകത്ത് മുഹമ്മദ് ഖലീല്‍ (47) ആണ് ഞായറാഴ്ച രാത്രി ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 20 വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ അദ്ദേഹം ദമ്മാമില്‍ കുടുംബസമേതമാണ് താമസിച്ചുവന്നിരുന്നത്. പരേതനായ മുഹമ്മദ് ഉസ്മാന് ഹാജിയാണ് പിതാവ്. മാതാവ്: ഫാത്തിമ നൂര്ജഹാന്. ഭാര്യ: നിഷ. മക്കള്‍: മുഹമ്മദ് അസ്മില്‍, മുഹമ്മദ് സുഹൈര്‍, സൈനബ്, ഫാത്തിമ നസ്രിന്. മറ്റു സഹോദരങ്ങള്‍: മുഹമ്മദ് റാഫി, മുഹമ്മദ് ഷമീര്‍, ഉമൈറ.