Thursday, December 2, 2021
HomeNewsfeedസൗദിയില്‍ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; പത്തുപേര്‍ക്ക് പരിക്ക്

സൗദിയില്‍ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; പത്തുപേര്‍ക്ക് പരിക്ക്

റിയാദ്: സൗദിയിലെ(Saudi) ജിസാന്‍ കിങ് അബ്ദുല്ല വിമാനത്താവളത്തിനു(King Abdullah airport) നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍(drone attack) പത്ത് പേര്‍ക്ക് പരിക്ക്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ആണ് വിമാനത്താവളത്തില്‍ എത്തിയത്.

വിമാനത്താവളത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. യാത്രക്കാരും വിമാനത്താവള ജീവനക്കാരുമടക്കം ആറ് സൗദി പൗരന്മാര്‍ക്കും വിമാനത്താവള ജീവനക്കാരായ മൂന്ന് ബംഗ്ലാദേശികള്‍ക്കും ഒരു സുഡാനി പൗരനുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ഹൂഥികളാണെന്ന് സൗദി സഖ്യസേന ആരോപിച്ചു. സംഭവത്തിന് ശേഷം വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ ആയിട്ടുണ്ട്.

യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അബഹ, ജിസാന്‍ വിമാനത്താവളങ്ങളെ ലക്ഷ്യം വെച്ച് ഹൂഥികളുടെ ആക്രമണം പതിവാണ്. സൗദി സഖ്യസേന യമനില്‍ നടത്തുന്ന സൈനിക നടപടികളോടുള്ള പ്രതികരണമാണ് ഇത്തരം തിരിച്ചടികള്‍.
ALSO WATCH

Most Popular