Friday, September 30, 2022
HomeNewsfeedഷോപ്പിങ് മാളില്‍ പ്രവേശിക്കാന്‍ തവക്കല്‍നാ ആപ്പ് ചോദിച്ചു; സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനം

ഷോപ്പിങ് മാളില്‍ പ്രവേശിക്കാന്‍ തവക്കല്‍നാ ആപ്പ് ചോദിച്ചു; സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനം

റിയാദ്: ഷോപ്പിങ് മാളിലേക്ക് പ്രവേശിക്കാന്‍ തവക്കല്‍നാ ആപ്പ് ചോദിച്ചതിന് സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനം. സൗദി തലസ്ഥാനമായ റിയാദിലാണ് സുരക്ഷാ ജീവനക്കാരന് സ്വദേശിയുടെ മര്‍ദ്ദനമേറ്റത്. ഒടുവില്‍ യുവാവിന്റെ ഭാര്യ ഇടപെട്ടാണ് ജീവനക്കാരനെ രക്ഷപ്പെടുത്തിയത്.

റിയാദിലെ പ്രശസ്തമായ ഷോപ്പിങ് മാളിന്റെ പ്രവേശന കവാടത്തിലാണ് സംഭവം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഷോപ്പിങ് മാളില്‍ പ്രവേശിക്കുന്നതിന് ‘തവക്കല്‍നാ’ ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രവേശന കവാടത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ യുവാവിനോട് ‘തവക്കല്‍നാ’ ആപ്പ് കാണിക്കാന്‍ ആവശ്യപ്പെട്ടു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ലെന്ന് യുവാവ് പറഞ്ഞതോടെ മാളിലേക്ക് പ്രവേശനം നല്‍കാന്‍ സാധിക്കില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിക്കുകയായിരുന്നു.

ഇതോടെ സെക്യൂരിറ്റി ജീവനക്കാരനുമായി യുവാവ് തര്‍ക്കിച്ചു. പ്രവേശനം നല്‍കാന്‍ കഴിയില്ല എന്ന നിലപാടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഉറച്ചുനിന്നതോടെയാണ് യുവാവ് ജീവനക്കാരന്റെ കരണത്തടിച്ചത്. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനുമായി കൈയാങ്കളിയിലേര്‍പ്പെട്ട യുവാവിനെ ഭാര്യ ഇടപെട്ടാണ് പിടിച്ചുമാറ്റിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Most Popular