Sunday, January 23, 2022
HomeNewsfeedതുറസ്സായ സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി സൗദി

തുറസ്സായ സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി സൗദി

ജുബൈല്‍: ആളുകള്‍ തടിച്ചുകൂടുന്ന തിരക്കേറിയതും തുറസ്സായതുമായ സ്ഥലങ്ങളിലും പൊതുപരിപാടികള്‍ നടക്കുന്നിടങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിച്ചു. രാജ്യത്ത് കോവിഡ് സംബന്ധമായ ഏറ്റവും പുതിയ സംഭവവികാസങ്ങളെപ്പറ്റി വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിന് സൗദി ഇളവ് നല്‍കിയിരുന്നു.

ആരോഗ്യനില പരിശോധിക്കാന്‍ ക്രമീകരണങ്ങളില്ലാത്ത പള്ളികള്‍ പോലുള്ള ഇന്‍ഡോര്‍ ഏരിയകളില്‍ ശാരീരിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തു എന്നത് മാസ്‌ക് ധരിക്കാതിരിക്കാനുള്ള ന്യായീകരണമല്ല.

രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുക്കണമെന്നും ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.

 

Most Popular