റിയാദ്: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെരിഞ്ഞനം പഞ്ചായത്തില്‍ മൂന്നുപീടിക മലാപ്പുര കൃഷ്ണന്റെ മകന്‍ ശ്രീനാഥ്(38) ആണ് മരിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
അമ്മ: രുഗ്മിണി. ഭാര്യ: ധന്യ ശ്രീനാഥ്. മക്കള്‍: അമന്‍ കൃഷ്ണ, ആര്യന്‍ കൃഷ്ണ. സഹോദരങ്ങള്‍: വൃന്ദ ശശി, ശ്രീജിത്ത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഇംഷാദ് മങ്കട, അഷ്റഫ് വെള്ളപ്പാടം, ശമീര്‍ തിട്ടയില്‍ എന്നിവര്‍ രംഗത്തുണ്ട്.