റിയാദ്: ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന തിരുവനന്തപുരം സ്വദേശി റിയാദില്‍ മരിച്ചു. ഭഗവതിനട പൂങ്കോട് മലേകുഞ്ഞുവീട് പ്രകാശന്(57) ആണ് മരിച്ചത്. അല്ഹായിറില് തയ്യല്‍ കടയില്‍ ജോലിച്ചെയ്യുകയായിരുന്നു.
രണ്ടാഴ്ച്ച മുമ്പ് ന്യൂമോണിയ ബാധിച്ച് ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. ഭാര്യ: ശ്രീകുമാരി. മക്കള്‍: ആതിര, അശ്വതി.
മൃതദേഹം റിയാദില്‍ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവര്‍ത്തകരായ റാഫി കൊയിലാണ്ടി, നിഅ്മതുല്ല, നാസര്‍ സനദ് ഹോസ്പിറ്റല്‍ എന്നിവര്‍ രംഗത്തുണ്ട്.