Wednesday, July 6, 2022
HomeHighlightsഉംറ തീര്‍ഥാടനത്തിനും ഇനി മുതൽ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിർബന്ധം

ഉംറ തീര്‍ഥാടനത്തിനും ഇനി മുതൽ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിർബന്ധം

സൗദി: ഉംറ തീര്‍ഥാടനത്തിനും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതായി സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയം. മക്കയിലെ നമസ്‌കാരത്തിനും മദീനയിലെ റൗളാ ശരീഫ് സന്ദര്‍ശിക്കാനും നിബന്ധന ബാധകമാണ്. മക്ക മദീന നഗരകളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിനിലും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കേ പ്രവേശനമുണ്ടാകൂ. ഒക്ടോബര്‍ പത്ത് മുതല്‍ ഈ തീരുമാനം നടപ്പിലാകും.

ഉംറക്കും തവക്കല്‍നാ ആപ്ലിക്കേഷനില്‍ കാണിച്ച വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയ ആളുകള്‍, വാക്‌സിന്‍ എടുക്കേണ്ടതില്ല എന്ന അനുമതി പത്രം കാണിക്കണം. ഉംറ തീര്‍ഥാടകരുടെയും നമസ്‌കരിക്കാനെത്തുന്നവരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിലവില്‍ അനുമതി പത്രം ലഭിച്ചവര്‍ക്കും രാവിലെ മുതല്‍ പ്രവേശനത്തിന് നിബന്ധന ബാധകമാണ്.

Most Popular