റിയാദ്: വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് 47 സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. ഈ മാസം 31 വരെ പ്രഖ്യാപിച്ച അധിക സര്‍വീസുകളില്‍ 25ഉം കേരളത്തിലേക്കാണ്.
നാലാം ഘട്ടത്തില്‍ നേരത്തെ പ്രഖ്യാപിച്ച 42 സര്‍വീസുകള്‍ക്കു പുറമേയാണ് അധിക സര്‍വീസുകളുടെ ഷെഡ്യൂള്‍ ഇന്ത്യന്‍ എംബസി പുറത്തുവിട്ടത്. റിയാദില്‍ നിന്ന് 19ഉം ദമ്മാമില്‍ നിന്നു 26ഉം ജിദ്ദയില്‍ നിന്നു രണ്ടും സര്‍വീസുകളാണ് പുതുതായി അനുവദിച്ചത്. നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂളില്‍ റിയാദില്‍ നിന്നു സര്‍വീസ് ഉണ്ടായിരുന്നില്ല.
ഇപ്പോള്‍ പ്രഖ്യാപിച്ച 47 സര്‍വീസുകളില്‍ 25ഉം കേരളത്തിലേക്കാണ്. കോഴിക്കോട്ടേക്ക് 12ഉം കൊച്ചിയിലേക്ക് ആറും സര്‍വീസ് നടത്തും. തിരുവനന്തപുരം 4, കണ്ണൂര്‍ 3 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു എയര്പോര്ട്ടുകളിലേക്കുളള ഷെഡ്യൂളുകളുടെ എണ്ണം.
ഇന്ത്യന്‍ നഗരങ്ങളായ ഹൈദരാബാദ്, ലഖ്നോ, വിശാഖപട്ടണം, ചെന്നൈ, ബംഗളൂരു, മുംബൈ, ശ്രീനഗര്‍, ഡല്‍ഹി, ജെയ്പൂര്‍ എന്നിവിടങ്ങളിലേക്കായി 22 സര്‍വീസുകളാണ് പുതിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
vande bharath mission 25 more services from saudi to kerala