റിയാദ്: വന്ദേഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ പത്ത് മുതല്‍ ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ പട്ടിക ഇന്ത്യന്‍ എംബസി പുറത്തിറക്കി. 11 വിമാനങ്ങളാണ് കേരളത്തിലേക്കുള്ളത്. സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇതുവരെ 19 സര്‍വീസുകളാണ് നടത്തിയത്. 3000 പേരെ സ്വദേശങ്ങളിലെത്തിച്ചുവെന്നും എംബസി പത്രക്കുറിപ്പില്‍ പറഞ്ഞു.
ജൂണ്‍ 10 മുതലുള്ള വിമാനങ്ങളുടെ പട്ടിക
അതേ സമയം, സൗദിയില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ഇന്ന് ഉച്ചക്ക് 12.15ന്് ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്ക് പറന്നു. സ്പെസ് ജെറ്റിന്റേതാണ് വിമാനം. 175 യാത്രക്കാരാണുണുള്ളത്. ഇതില്‍ 130 പേര് പുരുഷന്മാരും 40 സ്ത്രീകളുമാണ്. ഇവര്‍ക്കു പുറമെ 13 കുട്ടികളുമുണ്ട്. പത്തുപേര്‍ ഗര്‍ഭിണികളും പുരുഷന്മാരില് 20 പേര് പ്രായമായവരുമാണ്. ഇന്ത്യയിലെ പ്രമുഖ ട്രാവല്‍സുമായി സഹകരിച്ചാണ് സ്പൈസ് ജെറ്റ് സര്‍വീസ് നടത്തുന്നത്. ചാര്‍ട്ടേഡ് വിമാനം സൗദിയില്‍നിന്ന് പോകാന്‍ തുടങ്ങുന്നതോടെ ഇതിനായി ശ്രമം നടത്തുന്ന മറ്റു ട്രാവല്‍സുകളും സംഘടനകളും നടത്തിവരുന്ന ശ്രമങ്ങളും വിജയിച്ചേക്കും.
vande bharath mission more flight services from saudi