Monday, September 26, 2022
HomeGulfSaudi Arabiaഖത്തർ ലോകകപ്പ് ടിക്കറ്റ് ഉടമകൾക്ക് വിസ അനുവദിച്ച് സൗദി അറേബ്യ

ഖത്തർ ലോകകപ്പ് ടിക്കറ്റ് ഉടമകൾക്ക് വിസ അനുവദിച്ച് സൗദി അറേബ്യ

സൗദി : അയൽരാജ്യമായ ഖത്തറിൽ നടക്കുന്ന ലോകകപ്പിന്റെ ടിക്കറ്റ് കൈവശമുള്ളവർക്ക് വിസ അനുവദിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു.
ഖത്തറിന്റെ ഹയ്യ ഫാൻ കാർഡിനായി രജിസ്റ്റർ ചെയ്തവർക്ക് ടൂർണമെന്റ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ബുധനാഴ്ചയാണ് പ്രസ്താവനയിൽ അറിയിച്ചത്. വിസ അനുവദിക്കുന്നവർക്ക് സൗദി അറേബ്യയിൽ 60 ദിവസം വരെ തങ്ങാം.
നവംബർ, ഡിസംബർ മാസങ്ങളിൽ ലോകകപ്പിന് പോകുന്ന ടിക്കറ്റ് ഉടമകൾക്ക് ഹയ്യ കാർഡ് നിർബന്ധമാണ്. വിസ കാലയളവിൽ നിരവധി തവണ രാജ്യത്ത് പ്രവേശിക്കാനും പുറത്തുപോകാനും വിസ ഉടമകൾക്ക് അവകാശമുണ്ടാകും. ഖത്തറിലേക്ക് പ്രി-എൻട്രി ആവശ്യമില്ലെങ്കിലും സൗദി സന്ദർശിക്കുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Most Popular