Wednesday, July 6, 2022
HomeNewsfeedകാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകള്‍ പുതുക്കാനൊരുങ്ങി സൗദി

കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകള്‍ പുതുക്കാനൊരുങ്ങി സൗദി

കോവിഡ്​ പ്രതിസന്ധി ഘട്ടത്തില്‍ സൗദി അറേബ്യയിലേക്ക്​ പ്രവേശനം തടഞ്ഞതിനെ തുടര്‍ന്ന്​ കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകള്‍ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം തുടങ്ങി. സൗദി അറേബ്യ യാത്രാനിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കിയ വിസകളാണ്​ പുതുക്കുന്നത്​.

കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന്​ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിസിറ്റിങ്​ വിസകള്‍ ഒരു ഫീസും കൂടാതെ പുതുക്കി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്​ കഴിഞ്ഞയാഴ്​ച ഉത്തരവിട്ടിരുന്നു. ആഭ്യന്തര, ധനമന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഇലക്​ട്രോണിക്​ സംവിധാനത്തിലൂടെയാണ്​ വിസ പുതുക്കുന്ന നടപടി വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്​. ഇതോടെ പ്രവേശനം യാത്രാനിരോധനത്തെ തുടര്‍ന്ന്​​ ഉപയോഗപ്പെടുത്താത്തതും കാലാവധി കഴിഞ്ഞതുമായ വിസിറ്റിങ്​ വിസകള്‍ അതതു രാജ്യങ്ങളില്‍ നിന്ന്​ ആളുകള്‍ക്ക്​ പുതുക്കാനാകും. രാജ്യത്തിനുള്ള പുറത്തുള്ള സന്ദര്‍ശകര്‍ക്ക്​ സേവനത്തി​​െന്‍റ പ്രയോജനം ലഭിക്കാനും വിസ കാലാവധി നീട്ടാനും ഇ-വിസ സേവന പ്ലാറ്റ്​ഫോമില്‍ പ്രവേശിച്ചാല്‍ മതി.

Most Popular