Friday, October 22, 2021
HomeEdiotrs Pickഭര്‍ത്താവിന് കഷണ്ടി; മൂന്നാം നാള്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഭര്‍ത്താവിന് കഷണ്ടി; മൂന്നാം നാള്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

റിയാദ്: കഷണ്ടിയുള്ള ഭര്‍ത്താവിനെ തനിക്ക് വേണ്ടെന്ന് വിവാഹ മോചനത്തിന് അപേക്ഷിച്ച് യുവതി. സൗദി അറേബ്യയിലാണ് വെറും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിഞ്ഞ സ്ത്രീ വേര്‍പിരിയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കഷണ്ടിയുണ്ടെന്ന വിവരം വിവാഹത്തിന് മുമ്പ് ഭര്‍ത്താവ് തന്നില്‍ നിന്ന് മറച്ചുവെച്ചെന്ന് യുവതി പറയുന്നു. സൗദിയിലെ പരമ്പരാഗത ശിരോവസ്ത്രമായ ഘുത്ര ധരിച്ചിരുന്നതിനാല്‍ ഭര്‍ത്താവിന് കഷണ്ടിയുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ന്യൂസ് ഓഫ് ബഹ്‌റൈന്‍’ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

വിവാഹത്തിന് മുമ്പ് തല പൂര്‍ണമായും മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഭര്‍ത്താവിന് കഷണ്ടിയുണ്ടെന്ന് താന്‍ അറിഞ്ഞില്ല. തന്നില്‍ നിന്നും ഇക്കാര്യം മറച്ചുവെച്ച് ഭര്‍ത്താവ് വഞ്ചിക്കുകയായിരുന്നെന്നും കൗണ്‍സിലിങ് വേളയില്‍ യുവതി ആരോപിച്ചു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുമ്പില്‍ താന്‍ അപമാനിതയായി. തങ്ങളുടെ മക്കള്‍ക്കും കഷണ്ടി ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്. ഇനി അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ പ്രയാസമാണ്’- യുവതി പറഞ്ഞു. ഇരുവര്‍ക്കും രണ്ടാം റൗണ്ട് കൗണ്‍സിലിങിന് ഹാജരാകാനുള്ള തീയതി നല്‍കിയിരിക്കുകയാണ് കോടതി.
ALSO WATCH

 

Most Popular